ഒന്നര ലക്ഷത്തിന്റെ ചെരുപ്പ് ധരിച്ചാൽ വെറും കാലിൽ നടക്കാം; പുതിയ ഫാഷൻ എന്താ വെറൈറ്റി അല്ലേ?

ഫാഷൻ ലോകത്ത് എന്നും പുതിയ പുതിയ പരീക്ഷണങ്ങളാണ് നടക്കുക. അത് ഡ്രസ്സിലും ബാഗിലും മാത്രമല്ല ചെരുപ്പിലും മറ്റ് ആക്സസറീസിലും പതിവായി പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട്. ഫാഷൻ പ്രേമികൾക്ക് അതെല്ലാം സ്വീകാര്യവുമാണ്. ഇത്തരത്തിൽ പരിഷ്കരിച്ചുവരുന്ന ഉൽപ്പന്നങ്ങളിൽ പലതും വിലകൊണ്ടും, വ്യത്യസ്തതകൊണ്ടുമെല്ലാം ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു ചർച്ചയാണ് ഇപ്പോൾ ഫാഷൻ ലോകത്ത് നടക്കുന്നത്.
ഇത്തവണ താരം ഒരു ചെരുപ്പാണ്. ചെരുപ്പ് പാദങ്ങളെ സംരക്ഷിക്കാനാണ് എന്ന പറഞ്ഞാലും ഈ ചെരുപ്പിന് പാദങ്ങളെ സംരക്ഷിക്കാനുള്ള ഭാഗം ഇല്ല എന്നതാണ് കൗതുകം. അതെ അടിഭാഗം ഇല്ലാത്ത ചെരുപ്പ്. എന്നുവച്ച് ലുക്കിൽ അത്ര നിസാരക്കാരനല്ല ആൾ. ക്രൂയിസ് 2026/27′ കളക്ഷനിലെ ‘ബെയര്‍ഫൂട്ട് സാന്‍ഡല്‍സ്’ (Barefoot Sandals ആണ് ഇപ്പോൾ ചർച്ചകളിലെ താരം. ലളിതവും സ്‌റ്റൈലിഷുമായ ഡിസൈന്‍. എന്നാൽ കാല്‍പാദത്തില്‍ ഒന്നും ധരിച്ചതായി കാണുകയുമില്ല.

ഇനി വിലയോ?1,500 മുതല്‍ 2000 യുഎസ് ഡോളര്‍ വരെയാകും. അതായത് ഏകദേശം 1,25,000 മുതല്‍ 1,65,000 ഇന്ത്യന്‍ രൂപ. 2026 നവംബറിൽ ചെരുപ്പ് വിപണിയിലെത്തും എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. കാര്യം വെറൈറ്റി ഫാഷൻ ആണെങ്കിലും ഈ ചെരുപ്പിന്റെ കാര്യത്തിൽ ട്രോളുകളും വിമർശനങ്ങളും ഏറെ ഉയരുന്നുണ്ട്.

spot_img

Latest articles

Related articles

spot_img