Reliance JIO മെഗാ ഐപിഒയുമായി ജിയോ പ്ലാറ്റ് ഫോംസ്; കരട് രേഖകള്‍ ഇന്ന് സെബിക്ക് സമര്‍പ്പിക്കും

ജിയോ പ്ലാറ്റ് ഫോംസിന്റെ 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്ന ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ പൊതുവില്‍പ്പനയായി മാറിയേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സര്‍വീസ് വിഭാഗമായ ജിയോ പ്ലാറ്റ് ഫോംസ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായുള്ള കരട് രേഖകള്‍ജൂൺ 20 ന് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്ക് സമര്‍പ്പിക്കും. മുംബൈയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 49ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

റിലയൻസ് ജിയോ
വിപണി വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച്, 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ് ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
‘ജിയോ പ്ലാറ്റ് ഫോംസിന്റെ ബോര്‍ഡ് ഇന്ന് രാവിലെ ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിന്’ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ഇന്ന് തന്നെ സെബിയുടെ മുന്‍പാകെ സമര്‍പ്പിക്കുക്കും,’ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞു.

spot_img

Latest articles

Related articles

spot_img