ഐടി ഓഹരികളിൽ വൻ ഇടിവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ആഗോള ഐടി കമ്പനിയായ ആക്സെഞ്ചർ തങ്ങളുടെ വരുമാന വളർച്ചാ നിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളില്‍ വൻ ഇടിവ്. ഇൻഫോസിസ്, എച്ച്സിഎൽ, വിപ്രോ എന്നി കമ്പനികൾക്കാണ് തകർച്ച നേരിട്ടത്.

വ്യാപാര തുടക്കത്തിൽ തന്നെ ബിഎസ്ഇ സൂചികയായ സെന്‍സെക്‌സ് 786.58 പോയിൻ്റ് ഇടിഞ്ഞ് 76,624.90 ലേക്ക് താഴ്ന്നു. എന്‍എസ്ഇ സൂചികയായ നിഫ്റ്റി 210.95 പോയിൻ്റ് നഷ്ടത്തില്‍ 23,959.80 ലുമെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ സ്റ്റീല്‍ എന്നിവയും നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ഐടി ഇന്‍ഡക്‌സ് ആകെ 5.38 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം കനത്ത തകര്‍ച്ചയ്ക്കിടയിലും എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ട്രെൻ്റ്, പവര്‍ ഗ്രിഡ് എന്നി കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം നടത്തിയത്. അതേസമയം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ കുറഞ്ഞ് 94.38 ൽ ക്ലോസ് ചെയ്തു.

spot_img

Latest articles

Related articles

spot_img