മരുന്നില്ലാതെ രക്തസമ്മർദം കുറയ്ക്കാം; ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച ശേഷം ച്യൂയിങ് ഗം ചവയ്ക്കൂ

കൊച്ചി: ഉയർന്ന രക്തസമ്മർദം മൂലം കഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്ത. പലവിധ മരുന്നുകളും, ഡയറ്റ് പ്ലാനുകളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് രക്തസമ്മർദം കുറയ്ക്കാൻ എളുപ്പ വഴി. അതും മരുന്നില്ലാതെ. ബീറ്റ്റൂട്ട് ജ്യൂസിന് ശേഷമുള്ള ചൂയിങ് ഗം ചവയ്ക്കൽ നല്ലതാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഈ രീതി പിന്തുടർന്നാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കിംഗ്‌സ് കോളേജ് ലണ്ടൻ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി പറയുന്നത് ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്, വായയിലെ ബാക്ടീരിയകളുടെ സഹായത്തോടെയാണ് നൈട്രേറ്റായി മാറുന്നതാണ്.

ഇത് പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറി രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. മധുരമുള്ള ച്യൂയിങ് ഗം ചവയ്ക്കുമ്പോൾ വായിലെ ഉമിനീരിൻ്റെ അസിഡിറ്റി വർധിക്കുന്നു. ഇത് നൈട്രേറ്റിൽ നിന്നും നൈട്രൈറ്റ് ഉണ്ടാകുന്ന പ്രക്രിയയെ വേഗത്തിലാക്കുകയും മികച്ച ഫലം നൽകുകയും ചെയ്യുന്നു.

എന്നാൽ ഗവേഷകർ ഇതിനെ ചികിത്സ മാർഗമായി നിർദേശിക്കുന്നില്ല. പ്രത്യേകിച്ചും പ്രമേഹരോഗികൾ ഇത് പരീക്ഷിക്കേണ്ടതില്ലെന്നും വ്യക്തമായി പറയുന്നുണ്ട്.

spot_img

Latest articles

Related articles

spot_img